തിരുവനന്തപുരം- സൗദി അറേബ്യയുടെ പൗരത്വം നേടി വാര്‍ത്ത സൃഷ്ടിച്ച സോഫിയ എന്ന റോബോട്ട് കേരളത്തിലെത്തി. ലോകമെമ്പാടും സഞ്ചരിക്കുന്ന സോഫിയ ആദ്യമായാണ് ദക്ഷിണേന്ത്യയിലെ ഒരു ക്യാംപസിലെത്തുന്നത്. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലെ സാങ്കേതിക പ്രദര്‍ശനമായ ദൃഷ്ടി 2022 ല്‍ പങ്കെടുക്കാനാണ് സോഫിയ എത്തിയത്. ലോകത്തെ ഏറ്റവും മികച്ച ഹ്യുമനോയിഡ് റോബോട്ടാണ് സോഫിയ.
പരമ്പരാഗത കേരളീയ വേഷമായ സാരിയുടുത്ത് എത്തിയ സോഫിയ വിദ്യാര്‍ഥികളോടും പ്രദര്‍ശനം കാണാനെത്തിയവരോടും കുശലം പറഞ്ഞു. 12 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് സംഘാടകര്‍ സോഫിയയെ തിരുവനന്തപുരത്ത് എത്തിച്ചത്.