കശ്മീരില്‍ ജി 20 യോഗം നടത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചോദ്യം ചെയ്ത് പാക്കിസ്ഥാന്‍

ഇസ്ലാാബാദ്- ജമ്മു കശ്മീരില്‍ ജി 20 യോഗം നടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാക്കിസ്ഥാന്‍. കശ്മീര്‍ അന്താരാഷ്ട്ര തര്‍ക്ക പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടി ജി-20 രാഷ്ട്രങ്ങളെ സമീപിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം.

1947 നുശേഷം ഇന്ത്യ അധിനിവേശം തുടരുന്ന സ്ഥലമാണ് കശ്മീരെന്നും ഏഴു ദശാബ്ദമായി ഇത് യു.എന്‍ രക്ഷാസമിതിയുടെ അജണ്ടകളില്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജി 20 യുമായി ബന്ധപ്പെട്ട യോഗം കശ്മീരില്‍ നടത്താനുള്ള നീക്കം അന്താരാഷ്ട്ര സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നും വിദേശമന്ത്രാലയം പറഞ്ഞു.

ഇത്തരമൊരു നിര്‍ദേശം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നാല്‍ ജി-20 അംഗരാഷ്ട്രങ്ങള്‍ അത് നിരാകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ പറഞ്ഞു. യാസീന്‍ മാലിക് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ ഇന്ത്യ തയാറാകണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

 

Latest News