Sorry, you need to enable JavaScript to visit this website.

ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും വഴി ഗര്‍ഭഛിദ്ര ഗുളിക; പരസ്യങ്ങള്‍ നീക്കി അധികൃതര്‍

 വാഷിംഗ്ടണ്‍- ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളായ ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു തുടങ്ങി.അമേരിക്കയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ലഭ്യമല്ലാത്ത സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഗര്‍ഭഛിദ്രത്തിനുള്ള അനുമതി സൂപ്രീം കോടതി നീക്കിയതിനെ തുടര്‍ന്നാണ് ഗുളികകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപിച്ചു തുടങ്ങിയത്.
ഗര്‍ഭഛിദ്രത്തിന് നിയമ സാധുത നല്‍കിയ വിധി നാലു ദിവസം മുമ്പാണ് റദ്ദാക്കിയത്.  1973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള വിധിയാണിതെന്ന് പ്രമുഖര്‍ ആരോപിച്ചിരുന്നു. അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് സമ്പൂര്‍ണ അവകാശം നല്‍കുന്ന വിധിയാണ് റദ്ദാക്കപ്പെട്ടു. ഇനി മുതല്‍ ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമയാ സംരക്ഷണം ലഭിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
15 ആഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് വിലക്കിയ മിസിസ്സിപ്പി സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരായ കേസിലാണ് കോടതി വിധി. തീരുമാനം സുപ്രീം കോടതി ശരിവെക്കുകയും റോ വേഴ്സസ് വെയ്ഡ് കേസിലെ വിധി റദ്ദാക്കുകയുമായിരുന്നു. യാഥാസ്ഥിതികര്‍ക്ക് ഭൂരിപക്ഷമുള്ള കോടതിയില്‍ 5-4 ഭൂരിപക്ഷത്തിനാണ് വിധി പുറപ്പെടുവിച്ചത്.

 

Latest News