Sorry, you need to enable JavaScript to visit this website.

വ്യാജ ബലി കൂപ്പൺ വിൽപന: നാലു പേർ അറസ്റ്റിൽ

മക്ക - വ്യാജ ബലി കൂപ്പൺ വിൽപന നടത്തിയതിന് നാലു യെമനികളെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന മൂന്നു പേരും വിസിറ്റ് വിസയിലുള്ള ഒരാളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. വ്യാജ സ്ഥാപനത്തിന്റെ പേരിലുള്ള ബലി കൂപ്പണുകൾ കുറഞ്ഞ നിരക്കിൽ വിൽപനക്കുള്ളതായി ഇവർ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് എത്തുന്നവർക്ക് സംഘം വ്യാജ ബലി കൂപ്പണുകൾ കൈമാറുകയും ചെയ്തിരുന്നു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

Tags

Latest News