ആഭ്യന്തര പരാതി പരിഹാര സെല്‍: 'അമ്മ'യുടെ വാദം തള്ളി വനിതാ കമ്മീഷന്‍

കൊച്ചി- ആഭ്യന്തര പരാതി പരിഹാര സെല്‍ വേണ്ടെന്ന താരസംഘടനയുടെ വാദം തള്ളി വനിതാകമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. തൊഴില്‍ ദാതാക്കള്‍ അല്ലാത്തതിനാല്‍ പരാതി പരിഹരിക്കാന്‍ സെല്ലിന്റെ ആവശ്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയത്. അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ക്കകത്ത് സ്ത്രീകളുടെ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശമെന്നും കമ്മിഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ ബാധ്യസ്ഥരാണ്. എല്ലാമേഖലയിലും സ്ത്രീകള്‍ക്ക് മാന്യമായി അന്തസ്സായി ജോലിചെയ്യാനുള്ള സംവിധാനം ഉറപ്പുവരുത്തണം. സ്ത്രീകളെ അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നവര്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണവും ഒരുക്കരുതെന്നാണ് വനിത കമ്മിഷന്റെ നിലപാടെന്നും അധ്യക്ഷ പറഞ്ഞു.സിനിമയിലെമുഴുവന്‍ സ്ത്രീകളെയും സുരക്ഷിതരാക്കുമെന്നും സതീദേവി പറഞ്ഞു.

 

Latest News