Sorry, you need to enable JavaScript to visit this website.

ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തു, മതവികാരം വ്രണപ്പെടുത്തിയെന്ന് കേസ്

ന്യൂദൽഹി- മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു.  ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, 295 എ (ഏതെങ്കിലും വർഗത്തിന്റെ മതവികാരം വ്രണപ്പെടുത്തൽ) എന്നിവ പ്രകാരം സുബൈറിനെതിരെ കേസെടുക്കുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് കസ്റ്റഡിയിൽ ലഭിക്കാൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ആൾട്ട് ന്യൂസിന്റെ മറ്റൊരു സ്ഥാപകൻ പ്രതിക് സിൻഹയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. 2020-ലെ ഒരു കേസുമായി ബന്ധപ്പെട്ട് സുബൈറിനെ പോലീസ് വിളിപ്പിച്ചിരുന്നുവെന്നും ഈ കേസിൽ നേരത്തെ തന്നെ ഹൈക്കോടതി സുബൈറിന് സംരക്ഷണം നൽകിയുന്നെന്നും സിൻഹ പറഞ്ഞു. ഇന്ന് വൈകിട്ട് 6.45-നാണ് സുബൈറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നുപുർ ശർമയുടെ പ്രവാചകന് എതിരായ പരാമർശം ആദ്യം ട്വീറ്റ് ചെയ്തത് സുബൈറായിരുന്നു. 

Latest News