Sorry, you need to enable JavaScript to visit this website.

പത്ര സമ്മേളനത്തില്‍ ഇറക്കിവിടുമെന്ന് പറയുന്നത് ഇതാദ്യം- മുഖ്യമന്ത്രി

തിരുവനന്തപുരം - പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലുണ്ടായ സംഭവങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ര സമ്മേളനത്തില്‍ പങ്കെടുത്തയാളെ ഇറക്കിവിടുമെന്നാണ് ഭീഷണി. ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസാരിക്കുന്നയാളുടെ ഇഷ്ടത്തിന് അനുസരിച്ചല്ലല്ലോ ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതാണ്. പത്ര സമ്മേളനത്തില്‍ പങ്കെടുത്തയാളെ ഇറക്കിവിടുമെന്നാണ് ഭീഷണി.വിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. ചില കൈകള്‍ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള ആക്രോശങ്ങളും വന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ ന്യായീകരിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. എസ്എഫ്‌ഐ മാര്‍ച്ചിനെ സി.പി.എം ജില്ലാ കമ്മിറ്റി അനുകൂലിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയും അക്രമത്തെ അപലപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അനിഷ്ട സംഭവം
ഗൗരവമായി കണ്ട് സര്‍ക്കാര്‍ കര്‍ക്കശമായ നിയമ നടപടികളിലേയ്ക്ക് കടന്നു. അതിനെ ന്യായീകരിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 24 പേരെ അറസ്റ്റ് ചെയ്തു.
അഹീെ ഞലമറസ്വപ്ന വന്നതെല്ലാം കണ്‍സുലേറ്റ് ജനറലിനൊപ്പം; 'ബിരിയാണി ചെമ്പ്' അറിഞ്ഞത് ആരോപണം വന്നപ്പോള്‍: മുഖ്യമന്ത്രി
ഓഫീസ് ആക്രമിച്ച സംഭവം തെറ്റാണ്. ആരും അംഗീകരിച്ചില്ല. തെറ്റിനെ അംഗീകരിക്കുന്നുമില്ല. പാര്‍ട്ടിയു മുന്നണിയും സര്‍ക്കാരും എതിരായ നിലപാട് തന്നെയാണ് എടുത്തത്. പക്ഷേ, ഒരു തെറ്റിന്റെ പേരില്‍ ഒരുപാട് തെറ്റ് ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായി. കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.

 

Latest News