Sorry, you need to enable JavaScript to visit this website.

സൂറത്തില്‍ വിമത എംഎല്‍എമാര്‍ താമസിച്ച  ഹോട്ടലിനു പണം കിട്ടിയില്ല 

അഹമ്മദാബാദ്- മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനു തുടക്കം കുറിച്ച് വിമത എംഎല്‍എമാര്‍ താമസിച്ച ഗുജറാത്തിലെ ഹോട്ടലിന് ഇതുവരെ പണം നല്‍കിയില്ലെന്നു റിപ്പോര്‍ട്ട്. സൂറത്തിലെ ഹോട്ടലിലെ ബില്ലാണ് ഇനിയും നല്‍കാനുള്ളത്. ഇത് ആര് നല്‍കും  എന്നതിലും വ്യക്തതയില്ല.
മുംബൈയില്‍നിന്നു തിരിച്ച് സൂറത്തില്‍ എത്തിയ എംഎല്‍എമാര്‍ ഏതാനും മണിക്കൂറാണ് നഗരത്തില്‍ താമസിച്ചത്. ഇവിടെനിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ എംഎല്‍എമാര്‍ ഗുവാഹതിയിലേക്കു പോവുകയായിരുന്നു. സൂറത്തിലെ ഹോട്ടലില്‍ 35 മുറികളാണ് എംഎല്‍എമാര്‍ക്കായി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഇത് ആരു ബുക്കു ചെയ്‌തെന്നോ ആരുടെ പേരില്‍ ബുക്ക് ചെയ്‌തെന്ന് രേഖകളില്‍ ഇല്ല. എ, ബി എന്നൊക്കെയാണ് താമസക്കാരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. താമസക്കാരുടെ രേഖകളും സൂക്ഷിച്ചിട്ടില്ല.ഗുജറാത്ത് സര്‍ക്കാരിലെ ഉന്നതനാണ് ഹോട്ടല്‍ ബുക്ക് ചെയ്‌തെന്നാണ് വിവരം. ഹോട്ടലിലെ ഉന്നതനെ വിളിച്ചാണ് ബുക്കിങ് ഏര്‍പ്പാടു ചെയ്തത്. വിമത എംഎല്‍എമാരുടെ സംഘം എത്തിയപ്പോള്‍ മറ്റു നടപടിക്രമങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ മുറി നല്‍കുകയായിരുന്നു.
 

Latest News