Sorry, you need to enable JavaScript to visit this website.
Saturday , August   20, 2022
Saturday , August   20, 2022

യുവനടിയെ പീഡിപ്പിച്ച കേസില്‍   നടന്‍ വിജയ് ബാബു അറസ്റ്റില്‍

കൊച്ചി- യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യത്തില്‍ വിട്ടയക്കുക.
ഇന്ന് മുതല്‍ ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും.
ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപെടുത്തിയാല്‍ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.ഏപ്രില്‍ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. പിന്നീട് ദുബായിലേക്ക് ഒളിവില്‍ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.
 

Latest News