കൊല്ലം- കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് പരിധിയിലെ പാവുമ്പാ ചുരുളി പള്ളിക്കലാറിന്റെ പടിഞ്ഞാറുവശത്തെ വള്ളിക്കാടിനു ഇടയില്‍നിന്നും 1035 ലിറ്റര്‍ കോടയും 20.500ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ സ്‌പെന്റ് വാഷും കണ്ടെടുത്തു. വാറ്റ് കേന്ദ്രം നടത്തിപ്പുകാരയ തൊടിയൂര്‍ ലക്ഷംവീട് നമ്പര്‍ 13 കു സുകൂ(38), തൊടിയൂര്‍ വടക്കുമുറി കൈലാസം വീട്ടില്‍ വാസുദേവന്‍ മകന്‍ അജയന്‍ (45) എന്നിവര്‍ക്കെതിരെ കേസെടുത്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ െ്രെഡഡേ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കുറഞ്ഞ മദ്യം ലഭ്യമാകാത്ത സാഹചര്യത്തി വന്‍തോതില്‍ ചാരായം നിര്‍മിച്ചു വില്‍പന നടത്തി വരികയായിരുന്നു സംഘം. ഒരാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ട് നീന്തിക്കടന്ന് എക്‌സൈസ് സംഘം ഇവിടെ എത്തിയപ്പോള്‍ പ്രതികള്‍ ചാരായം വാറ്റുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട പ്രതികള്‍ പള്ളിക്കലാറിലേക്കു ചാടി രക്ഷപെട്ടു. പള്ളിക്കലാറിനോട് ചേര്‍ന്ന് വള്ളി കാടുകളില്‍ തടി വച്ച് ഇരിപ്പിടം പോലെ ഉണ്ടാക്കി കന്നാസ് കളിലും ബാരലു കളിലുമായാണ് കോട സൂക്ഷിച്ചത്.
പ്രദേശത്ത് വന്‍തോതില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍ വിജിലാലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, കിഷോര്‍, ഹരിപ്രസാദ്, ചാല്‍സ്, പ്രേം രാജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിബി, ഡ്രൈവര്‍ അബ്ദുല്‍ മനാഫ് പങ്കെടുത്തു.