Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബു അമ്മ യോഗത്തിൽ

കൊച്ചി- പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബു താരസംഘടനയായ എ.എം.എം.എ(അമ്മ)യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായ ശേഷം അമ്മ എക്‌സിക്യൂട്ടിവിൽനിന്ന് മാറിനിൽക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എന്നാൽ, സംഘടന അംഗം എന്ന നിലയിലാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.
നിരപരാധിത്വം തെളിയിക്കുന്നതുവരെ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറിനിൽക്കാമെന്നായിരുന്നു വിജയ് ബാബുവിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയ് ബാബു നൽകിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിക്കുകയും ചെയ്തു. 
നേരത്തെ, ലൈംഗിക പീഡന പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടിമാരായ ശ്വേത മേനോൻ, മാലാ പാർവതി, കുക്കു പരമേശ്വരൻ എന്നിവർ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽനിന്ന്  രാജിവച്ചിരുന്നു.
 

Latest News