കെ.എൻ.എ ഖാദറിനെ മുസ്ലിം ലീഗ് താക്കീത് ചെയ്തു

മലപ്പുറം-ആർ.എസ്.എസ് നേതാക്കൾ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തതിൽ കെ.എൻ.എ ഖാദറിനെ ലീഗ് നേതൃത്വം ശാസിച്ചു. ഖാദറിനെ താക്കീത് ചെയ്ത ലീഗ് നേതൃത്വം ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടു. മറ്റു നടപടികൾ ഉണ്ടാകില്ലെന്നും ഖാദറിന് ജാഗ്രതക്കുറവുണ്ടായെന്നും ലീഗ് വിലയിരുത്തി. 
കോഴിക്കോട് ആർ.എസ്.എസ് അനുഭാവമുള്ളവർ നടത്തിയ പരിപാടിയിലാണ് കെ.എൻ.എ ഖാദർ പങ്കെടുത്തത്. സംഭവം വിവാദമായതോടെ നേതൃത്വത്തിന് വിശദീകരണം നൽകുമെന്ന് ഖാദർ വ്യക്തമാക്കിയിരുന്നു.
 

Latest News