യു.പിയില്‍ ബി.ജെ.പിയെ  ഞെട്ടിച്ച് എസ്.പി മുന്നേറുന്നു 

ലഖ്‌നൗ- യുപിയിലെ രണ്ട് ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്പിക്ക് മുന്നേറ്റം. സിറ്റിങ് സീറ്റുകളായ രാംപൂരിലും അസംഗഡിലുമാണ് ബിജെപിയെ പിന്നിലാക്കി എസ്പി മുന്നേറുന്നത്. പഞ്ചാബിലെ എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂരില്‍ എഎപിയെ പിന്നിലാക്ക് ശിരോമണി അകാലിദള്‍ മുന്നിട്ട് നില്‍ക്കുന്നു.  ത്രിപുരയിലെ അഗര്‍ത്തലയില്‍ ബി ജെ പിയെ പിന്നിലാക്കി കോണ്‍ഗ്രസും ജുബരാജ് നഗറില്‍ സി പി എമ്മിനെ പിന്നിലാക്കി ബി ജെ പിയുമാണ് മുന്നേറുന്നത്. വിവിധ സംസ്ഥാനങ്ങലിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയോടെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയതിന് പിന്നാലെ പോളിങ് യന്ത്രത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്

Latest News