Sorry, you need to enable JavaScript to visit this website.
Friday , September   30, 2022
Friday , September   30, 2022

യു.ഡി.എഫിന് മറുപടിയായി  ഇന്ന്  കല്‍പറ്റയില്‍ ഇടതിന്റെ ശക്തിപ്രകടനം 

കല്‍പറ്റ- യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്‍കാന്‍ ഇന്ന് കല്‍പറ്റയില്‍ സിപിഐഎം ശക്തിപ്രകടനം നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. 
ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതികരണം. ശനിയാഴ്ച കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചിരുന്നു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് കയറാനും ശ്രമിച്ചു. 
എം പി ഓഫീസില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം; എസ്എഫ്‌ഐക്ക് സിപിഎമ്മിന്റെ തിരുത്തല്‍ നിര്‍ദേശം
കല്ലും വടികളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. ദേശാഭിമാനി ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്ച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്.എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും സംസ്ഥാന സെന്റര്‍ യോഗത്തില്‍ നടപടി തീരുമാനിക്കുക. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അക്രമ സംഭവത്തില്‍ 19 എസ് എഫ് ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 
 

Latest News