Sorry, you need to enable JavaScript to visit this website.

ആര്‍ബി ശ്രീകുമാറിന്റെ അറസ്റ്റ്: ഐഎസ്ആര്‍ഒ  കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാകാന്‍ സാധ്യത

ന്യൂദല്‍ഹി-ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖയും വിവരങ്ങളും പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായതോടെ ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസില്‍ ആര്‍ബി ശ്രീകുമാറിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാകാന്‍ സാധ്യത. കേരള ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളെ ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഗുജറാത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടിയാകും അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം
ഐഎസ്ആര്‍ഒ ചാരക്കേസ് കള്ളക്കേസാണെന്നും തനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നെന്നുമുള്ള നമ്പി നാരായണന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ജെയിന്‍ കമ്മീഷനെ നിയമിച്ചത്. ജെയ്ന്‍ കമ്മീഷന്‍ ശുപാര്‍ശപ്രകാരമായിരുന്നു ആര്‍ബി ശ്രീകുമാര്‍, മുന്‍ ഡിജിപി സിബി മാത്യൂസും അടക്കമുള്ളവര്‍ക്കെതിരായ സിബിഐ അന്വേഷണം.
ഈ കേസിലെ ഏഴാംപ്രതിയായ ആര്‍ബി ശ്രീകുമാര്‍ ഉള്‍പ്പെടെ പത്ത് പ്രതികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തിലാണ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാമ്യം റദ്ദാക്കാന്‍ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതിനടിയാലാണ് ഗുജറാത്ത് കേസിലെ ആര്‍ബി ശ്രീകുമാറിന്റെ അറസ്റ്റ്.
 

Latest News