കൊല്ലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം- കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം മേടയില്‍ മുക്കിന് സമീപം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. വടക്കുംതല സ്വദേശി റംല ബീവിയുടെ മകന്‍ സുധീര്‍ ബി(20), സുഹൃത്ത് പത്മന ചോല ചെപ്പള്ളില്‍ കിഴക്കതില്‍ ഷാജഹാന്റെ മകന്‍ ഷെഹിന്‍ഷാ(18) എന്നിവരാണ് മരിച്ചത്. കൊല്ലത്തുനിന്നു പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന വേണാട് ബസും ചവറയില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ച രണ്ടുപേരും കൊല്ലത്ത് മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുന്ന ഇരുവരും സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരെയും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News