ചുവന്ന പതാക മുകളിലെത്തി വിടരുമ്പോള്‍ കാവിയാകുന്നു- കെ.എം. ഷാജി

കല്‍പ്പറ്റ - ചുവന്ന പതാക മുകളിലെത്തി വിടരുമ്പോള്‍ കാവിയാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ ഇന്ന് കാണുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. താഴെനിന്ന് രക്തസാക്ഷികള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച്, നിങ്ങളാ പതാക ഉയര്‍ത്തുകയാണ്. അത് മുകളിലെത്തി വിടരുമ്പോള്‍ കാവിയാണ്. അത് വിളിക്കുന്ന സഖാവിന്റെ കുഴപ്പമല്ല, മുദ്രാവാക്യത്തിന്റെ കുഴപ്പമല്ല. മുകളിലിരിക്കുന്നവന്റെ കുഴപ്പമാണ്. അവര്‍ ക്വട്ടേഷന്‍
ഏറ്റെടുത്തിട്ടുണ്ട്. 55 മണിക്കൂര്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി, എത്ര കേസുകളുണ്ടായിട്ടും ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

 

Latest News