ന്യൂദല്‍ഹി- സിനിമ, സമൂഹ മാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍, തുടങ്ങിയവയില്‍ മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരണം നടത്തരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. സിനിമാ മേഖലയില്‍ ഉള്‍പടെ കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗരേഖയിലാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. പ്രതിരോധ കുത്തിവെയ്പ്പ്, മൂലയൂട്ടല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവത്കരണ പരിപാടികളുമായി ബന്ധപെട്ട ചിത്രീകരണങ്ങളില്‍ ഒഴികെ മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് വിധേയരാക്കാന്‍ പാടില്ല. ചിത്രീകരണത്തിന് വിധേയരാകുന്ന മൂന്ന് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികളെ കളിയാക്കുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ മൂന്ന് വര്‍ഷത്തെ ജയില്‍വാസം ഉള്‍പടെയുള്ള കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.