കോട്ടയത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

കോട്ടയം- വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേറ്റു. നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.

 

Latest News