എം.പി ഓഫീസ് ആക്രമണം: സി.പി.എമ്മിനെ സംഘ്പരിവാറുമായി കൂട്ടിക്കെട്ടി പ്രതിപക്ഷ നേതാവ്

കല്‍പറ്റ-രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടത്തിയ അക്രമത്തില്‍ സി.പി.എമ്മിനെ സംഘ് പരിവാറുമായി കൂട്ടിക്കെട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എം.പി ഓഫീസില്‍ കണ്ടത് സി.പി.എം ഏറ്റെടുത്ത സംഘ്പരിവാര്‍ ക്വട്ടേഷനാണെന്നു അദ്ദേഹം ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാഹുല്‍ഗാന്ധിയെ വയനാട് മണ്ഡലത്തില്‍നിന്നു തുരത്തുകയെന്നതു മോഡി സര്‍ക്കാരിന്റെ അജന്‍ഡയാണ്. രാഹുല്‍ഗാന്ധിയെ അമേഠിയിലേതുപോലെ വയനാട്ടില്‍നിന്നു തുരത്തുമെന്നു മെയ് മൂന്നിനു കല്‍പറ്റയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറയുകുണ്ടായി. ഇതിനു പിന്നാലെ ബി.ജെ.പിയുടെ നിരവധി നേതാക്കളാണ് വയനാട് കയറിയത്. മോഡി സര്‍ക്കാരിന്റെ അജന്‍ഡ ഏറ്റെടുക്കാനുള്ള ത്രാണി കേരളത്തിലെ ബി.ജെ.പിക്കില്ല. അതുകൊണ്ടാണ് സംഘ്പരിവാര്‍ സി.പി.എമ്മിനെ കൂട്ടുപിടിച്ചത്. ക്വട്ടേഷന്‍ ഏറ്റെടുത്ത സി.പി.എമ്മാണ് എം.പി ഓഫീസ് ആക്രമിക്കാന്‍ എസ്.എഫ്.ഐക്കാരെ പറഞ്ഞുവിട്ടത്.

 

Tags

Latest News