Sorry, you need to enable JavaScript to visit this website.

നജ്‌റാനില്‍ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന

നജ്‌റാന്‍ - നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 183 വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. വാണിജ്യ മന്ത്രാലയ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിയമ ലംഘനങ്ങള്‍ നടത്തുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ഉത്തര നജ്‌റാനിലെ യദ്മ, ബദ്ര്‍ അല്‍ജുനൂബ്, അല്‍ഖാനിഖ്, ഹദാദ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. ഇതിനിടെ ഏതാനും നിയമ ലംഘകര്‍ കുടുങ്ങി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
പരിശോധനകള്‍ക്കിടെ നിയമ ലംഘനങ്ങള്‍ക്ക് എട്ടു വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തുകയും ചെയ്തു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിയമ ലംഘനങ്ങള്‍ നടത്തുന്നില്ലെന്നും ബിനാമി ബിസിനസ് സ്ഥാപനങ്ങളല്ലെന്നും ഉറപ്പുവരുത്താന്‍ ഉത്തര നജ്‌റാനിലെ ശേഷിക്കുന്ന നഗരങ്ങളില്‍ വരുംദിവസങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് നജ്‌റാന്‍ വാണിജ്യ മന്ത്രാലയ ശാഖ പറഞ്ഞു.

 

 

Latest News