ശൈഖ് മഹ്മൂദ് അല്‍ഖാരി അന്തരിച്ചു

മദീന - പ്രവാചക നഗരിയിലെ ഖിബ്‌ലത്തൈന്‍ മസ്ജിദ് ഇമാം ശൈഖ് മഹ്മൂദ് ഖലീല്‍ അബ്ദുറഹ്മാന്‍ അല്‍ഖാരി അന്തരിച്ചു. 47 വയസായിരുന്നു. മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്‌കാരത്തില്‍ ആക്ടിംഗ് ഇമാമായും സേവനമനുഷ്ഠിച്ചിരുന്നു. ഖുബാ, മീഖാത്ത് മസ്ജിദുകളിലും ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദിയിലെ പ്രധാന പ്രബോധകരില്‍ ഒരാളാണ്. 1975 ല്‍ മദീനയില്‍ പിറന്ന ശൈഖ് മഹ്മൂദ് അല്‍ഖാരി പ്രവാചക നഗരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. ഇദ്ദേഹത്തിന്റെ പിതാവ് ശൈഖ് ഖലീല്‍ അല്‍ഖാരി ഹറമുകളില്‍ ഇമാമായിരുന്നു. ഇന്നലെ വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിയില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍ബഖീഅ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ശൈഖ് മഹ്മൂദ് അല്‍ഖാരിയുടെ നിര്യാണത്തില്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അനുശോചിച്ചു.

 

 

Latest News