ജിസാന്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഈദാബിയില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി മെയിന്‍ റോഡില്‍ കമിഴ്ന്ന് കിടക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങൡലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി ജിസാന്‍ പോലീസ് അറിയിച്ചു. ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് യുവാവ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുവാവ് റോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും ജിസാന്‍ പോലീസ് അറിയിച്ചു.






