സാഹിര്‍ ക്യാമറകള്‍ തകര്‍ത്തവര്‍ അറസ്റ്റില്‍

അബഹ - ഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി രേഖപ്പെടുത്തി പിഴ ചുമത്തുന്ന സാഹിര്‍ സംവിധാനത്തിനു കീഴിലെ ക്യാമറകള്‍ തകര്‍ത്ത മൂന്നു പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. അസീര്‍ പ്രവിശ്യയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത് രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അസീര്‍ പോലീസ് അറിയിച്ചു.
അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖില്‍ സാഹിര്‍ ക്യാമറ തകര്‍ക്കുകയും സ്ഥലത്തു നിന്ന് നീക്കം ചെയ്യുകയും ക്യാമറ പൊളിച്ച് ഭാഗങ്ങളാക്കി മാറ്റുകയും ചെയ്ത സൗദി യുവാവിനെ അല്‍അഖീഖ് പോലീസും അറസ്റ്റ് ചെയ്തു. ക്യാമറ ഭാഗങ്ങള്‍ പ്രതിയുടെ പക്കല്‍ കണ്ടെത്തി. നിയമ നടപടികള്‍ക്ക് യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍അഖീഖ് പോലീസ് പറഞ്ഞു.

 

Latest News