ന്യൂദല്‍ഹി- ആരാധാനലയങ്ങള്‍ക്കുമേല്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ 1991 ല്‍ നിര്‍മിച്ച നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. പ്രകൃതരായ അധിനിവേശക്കാര്‍ നിര്‍മിച്ച ആരാധനലായങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നതാണ് 1991 ലെ ആരാധനാലയ നിയമമെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
മുന്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ അഭിഭാഷകന്‍ രാകേഷ് മിശ്ര വഴി സമര്‍പ്പിച്ച ഹരജിയില്‍ ആരാധനാലയ നിയമത്തിലെ മൂന്നാം സെക്്ഷന്‍ ഭരണഘടനയുടെ 14,15,21,25,26,29 വകുപ്പുകള്‍ ലംഘിക്കുന്നതാണെന്ന് ആരോപിക്കുന്നു.
പ്രാകൃത ആക്രമണകാരികളാല്‍ നശിപ്പിക്കപ്പട്ടെ ഹിന്ദു, ജൈന, ബുദ്ധ, സിഖുകാരുടെ ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും പുനഃസ്ഥാപിക്കാനുള്ള അവകാശം എടുത്തുകളയുന്നതാണ് നിയമം. നീതിക്കുള്ള അവകാശം, ജുഡീഷ്യല്‍ പ്രതിവിധിയ്ക്കുള്ള അവകാശം, അന്തസ്സിനുള്ള അവകാശം എന്നിവ ആര്‍ട്ടിക്കിള്‍ 21 ന്റെ അവിഭാജ്യ ഘടകമാണ് ഇവ ആരാധാനലയ നിയമത്തില്‍ ലംഘിക്കപ്പെടുന്നവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.






