'യെച്ചൂരിയെ ആശ്വസിപ്പിക്കാന്‍  രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു'

താമരശ്ശേരി- രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷധം കടുപ്പിച്ച് കോണ്‍ഗ്രസ്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തിയെ അലപപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന നേതൃത്വവും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെയാണ് ആക്രമണങ്ങള്‍ നടന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ സീതാറാം യെച്ചൂരിക്കെതിരെ മുന്‍പ് നടന്ന് ആക്രമണത്തിന്റെ കാര്യം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.
പണ്ട് നാലുപേര്‍ ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. ബാലുശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ ഒരു വാക്കു കൊണ്ട് പോലും പ്രതിഷേധിക്കാത്തവരാണ് നിങ്ങളെന്നും രാഹുല്‍ മാക്കൂട്ടത്തില്‍ പരിഹസിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പേടിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത എസ്എഫ്‌ഐക്കാരോട് രണ്ട് കാര്യം പറയാം.
1) ആ ഓഫിസില്‍ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ എസ്ഡിപിഐക്കാരന്‍ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങള്‍.
2) പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു.
 

Latest News