തിരുവനന്തപുരം- രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. എ.കെ.ജി സെന്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എറണാകുളത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ദേശീയ പാത ഉപരോധിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. എസ്.എഫ്.ഐ മാര്‍ച്ച് നടത്തേണ്ടത് പിണറായിയുടെ ഓഫീസിലേക്കെന്നും അദ്ദേഹം പറഞ്ഞു.






