ഇന്നു മുതൽ 25 ദിവസം ഉംറ അനുമതി ഹാജിമാര്‍ക്ക് മാത്രം

റിയാദ്- ഇന്നു മുതല്‍ 25 ദിവസം ഉംറ ചെയ്യാനുള്ള അനുമതി ഹജ്ജിനെത്തിയവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ദുല്‍ഹിജ്ജ 20 ന് മാത്രമേ ഹാജിമാരല്ലാത്തവര്‍ക്ക് ഉംറക്കുള്ള അനുമതി ഇഅ്തമര്‍നാ ആപില്‍ പുനഃസ്ഥാപിക്കുകയുള്ളൂ. വിദേശത്ത് നിന്നടക്കം ഹജ്ജിനെത്തിയവര്‍ക്ക് സുഗമമായി ഉംറ ചെയ്യാന്‍ അവസരം ഒരുക്കുന്നതിനും എല്ലാവരുടെയും സുരക്ഷക്കുമാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി

Latest News