സിനിമ സീരിയല്‍ താരം ഖാലിദ് അന്തരിച്ചു

കൊച്ചി- സിനിമ സീരിയല്‍ താരം നടന്‍ ഖാലിദ് അന്തരിച്ചു.ഷൂട്ടിങ്ങിനിടെ ആയിരുന്നു മരണം. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. മഴവില്‍ മനോരമയുടെ മറിമായം പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കള്‍.
 

Latest News