വയനാട്ടില്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട  ദമ്പതികളില്‍ യുവതി മരിച്ചു

കല്‍പറ്റ- മേപ്പാടി എളമ്പിലേരി പുഴയില്‍ വ്യാഴാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ട തമിഴ് ദമ്പതികളില്‍ യുവതി മരിച്ചു. സേലം സ്വദേശി സനിയല്‍ സഗയരാജിന്റെ(35) ഭാര്യ യൂനിസ് നെല്‍ത്സനാണ് (31) ഇന്നു പുലര്‍ച്ചെ മേപ്പാടി അരപ്പറ്റ ഡി.എം.വിംസ് ആശുപത്രിയില്‍ മരിച്ചത്.
എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി ആശുപത്രിയിലെത്തിച്ചത്. സഗയരാജ് വ്യാഴാഴ്ച തന്നെ അപകടനില തരണം ചെയ്തിരുന്നു.


 

Latest News