കണ്ണൂര്‍ വിമാനത്താവളത്തില്‍  1.33 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു

കൂത്തുപറമ്പ്-  കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 1.33 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട്, ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശിയും 43 ലക്ഷം രൂപ വിലമതിക്കുന്ന 834 ഗ്രാം സ്വര്‍ണവുമായി ചെറുകുന്ന് സ്വദേശിയേയുമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 
കോഴിക്കോട് സ്വദേശിയായ അബ്ദുറഹ്മാനില്‍ നിന്നാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ഗോ എയര്‍ വിമാനത്തില്‍ മസ്‌കറ്റില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് എത്തിയത്. കസ്റ്റംസിന്റെ  ചെക്ക് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതോടെയാണ് വിശദമായി പരിശോധിച്ചത്. 
രണ്ടു പോളിത്തീന്‍ പായ്ക്കറ്റുകളിലാക്കി പേസ്റ്റ് രൂപത്തിലുള്ള 1980 ഗ്രാം സ്വര്‍ണം കാല്‍മുട്ടിന് താഴെയായി കെട്ടിയനിലയിലാണ് കണ്ടെത്തിയത്. ഇയാളെ കൊണ്ടുപോകാനെത്തിയ വടകരയിലെ ഹമീദിനേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.  
 

Latest News