ചന്ദാ കൊച്ചാറിനെതിരെ ഐ.സി.ഐ.സി.ഐ ഡയരക്ടര്‍മാര്‍

ന്യൂദല്‍ഹി- ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാര്‍  രാജിവെക്കണമെന്ന് ഒരുവിഭാഗം ഡയറക്ടര്‍മാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് ചന്ദാ കൊച്ചാറിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുശേഷമാണ് ഡയറക്ടര്‍മാര്‍ അവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. അതേസമയം, ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നതയുണ്ടെന്ന കാര്യം ബാങ്ക് നിഷേധിച്ചു. 
വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ വഴിവിട്ട് വായ്പ ല്‍കിയ സംഭവത്തിലാണ് ചന്ദാ കൊച്ചാറിനെതിരെ ആരോപണം ഉയര്‍ന്നത്. നിലവിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ചന്ദാ കൊച്ചാറിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുക്കാനിടയില്ലെന്നാണ് സൂചന. 2019 മാര്‍ച്ച് 31 വരെ ചന്ദാ കൊച്ചാറിന് സി.ഇ.ഒ സ്ഥാനത്ത് കാലാവധിയുണ്ട്.
ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവെക്കാന്‍ ചന്ദാ കൊച്ചാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയാണെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡ് എതിര്‍ക്കില്ലെന്നും പറയുന്നു.
 

Latest News