Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ് സുരക്ഷിതമാക്കാൻ

സന്ദേശങ്ങൾ അയക്കുന്നതിൽ ലോകത്ത് ഏറ്റവും ജനപ്രിയമായി തുടരുന്ന അപ്ലിക്കേഷനാണ് വാട്‌സ്ആപ്.  ഉപയോക്താക്കൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെങ്കിൽ സുരക്ഷക്കും സ്വകാര്യതക്കും ഹാനികരമാകുന്ന ധാരാളം വീഴ്ചകൾ വാട്‌സ്ആപ്പിലുണ്ട്. 
വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.  അനഭിലഷണീയമായ സാഹചര്യങ്ങളിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ വാട്‌സ്ആപിൽ ഇൻബിൽറ്റ് സുരക്ഷാ നടപടികൾ ധാരാളമുണ്ട്. സെറ്റിംഗ്‌സിൽ മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യവുമില്ല.  
ഉപയോക്താക്കളുടെ അക്കൗണ്ടുമായി മൊബൈൽ നമ്പർ ബന്ധപ്പെടുത്താൻ വാട്‌സ്ആപ് ആറ് അക്ക പരിശോധന കോഡ് എം.എം.എസ് വഴി അയക്കുന്നു. ഈ നമ്പർ ലഭിക്കാൻ ഹാക്കർമാർക്ക് നിരവധി മാർഗങ്ങളുണ്ട്. തെറ്റായ കോഡുകൾ അയച്ച് അവർ നിങ്ങളെ ആപ്പിൽ നിന്ന് പുറത്താക്കും. രണ്ടുഘട്ട പരിശോധന പ്രവർത്തനക്ഷമമാക്കുകയും പിൻ സജ്ജീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ തുടർന്ന് ഏഴ് ദിവസത്തേക്ക് നിങ്ങൾക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയില്ല.
രണ്ടുഘട്ട പരിശോധന പ്രവർത്തനക്ഷമമാക്കാൻ, വാട്‌സ്ആപ് തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക് ചെയ്യുക. തുടർന്ന്  സെറ്റിംഗ്‌സ > അക്കൗണ്ട് > രണ്ടുഘട്ട പരിശോധന > പ്രവർത്തനക്ഷമമാക്കുക > ആറുഅക്ക പിൻ നൽകുക, ടാപ് ചെയ്യുക. അടുത്ത ഘട്ടത്തിൽ അക്കൗണ്ട് വീണ്ടെടുക്കാൻ  ഇമെയിൽ വിലാസം ചേർക്കാവുന്നതാണ്. പ്രൊഫൈൽ വിശദാംശങ്ങൾ  സ്വകാര്യത വർധിപ്പിക്കാമെന്ന വാഗ്ദാനവുമായി വാട്‌സ്ആപ് ചില പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. പ്രൊഫൈൽ ആർക്കൊക്കെ കാണാനാകുമെന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം
പ്രൊഫൈൽ ഫോട്ടോ, അവസാനം കണ്ട സ്റ്റാറ്റസ്, വിവരങ്ങൾ എന്നിവ ആർക്കൊക്കെ കാണാനാകുമെന്നതിൽ പുതിയ ഫീച്ചറുകൾ കൂടുതൽ നിയന്ത്രണം നൽകുന്നു. ഉപയോക്താക്കൾക്ക് പുതുതായി 'എന്റെ കോൺടാക്റ്റുകൾ ഒഴികെ...'ഓപ്ഷൻ ലഭ്യമാണ്. പ്രൊഫൈൽ ഫോട്ടോയോ അവസാനമായി കണ്ട സ്റ്റാറ്റസോ കോൺടാക്റ്റുകൾക്ക് പുറത്തുള്ളവർക്ക് ലഭ്യമാക്കാതിരിക്കാൻ  ഈ ഫീച്ചർ ഉപയോക്താക്കളെ  അനുവദിക്കും.
ലോകം എന്നത്തേക്കാളും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് ആവശ്യമില്ലാത്തതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതുമായ ഉള്ളടക്കവും സന്ദേശങ്ങളും ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വാട്ട്‌സ്ആപ്പിൽ, അയച്ചയാളെ ബ്ലോക്ക് ചെയ്‌തോ റിപ്പോർട്ട് ചെയ്‌തോ ഇത്തരം ഉള്ളടക്കം നിങ്ങൾക്ക് കൈകാര്യം ചെയ്യാം. ഉപയോക്താക്കൾക്ക് രണ്ടും ചെയ്യാനും കഴിയും. റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുത്താൽ കോൺടാക്റ്റിൽ നിന്നുള്ള അവസാന അഞ്ച് സന്ദേശങ്ങൾ വാട്‌സ്ആപ് കമ്പനിയിലേക്കു പോകും.  
ആപ് വഴി പങ്കിടുന്ന കാര്യങ്ങൾക്കൊപ്പം എല്ലാ സന്ദേശങ്ങൾക്കും ഫോട്ടോകൾക്കും വീഡിയോകൾക്കും ഡിഫോൾട്ടായി തന്നെ വാട്‌സ്ആപ് എൻഡ്ടുഎൻഡ് എൻക്രിപ്ഷൻ നൽകുന്നുണ്ട്. അയക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ എന്നതാണ് ഈ ഫീച്ചർ ഉറപ്പാക്കുന്നത്. വാട്‌സ്ആപ് ഉൾപ്പെടെയുള്ള ഒരു മൂന്നാം കക്ഷിക്കും ഇവയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല.ഐ.ഒ.എസിലും ആൻഡ്രോയിഡിലും  വാട്‌സ്ആപ്പിന് ഇൻബിൽറ്റ് സ്‌ക്രീൻ ലോക്കുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ബയോമെട്രിക്‌സ് ഉപയോഗിച്ച് ആപ് ലോക്ക് ചെയ്യാം. വിരലടയാള പിന്തുണയുള്ള ആൻഡ്രോയിഡ് 6.0+ൽ  ഫിംഗർപ്രിന്റ് ലോക്ക് പ്രവർത്തനക്ഷമമാക്കാം. ഇത് പ്രവർത്തനക്ഷമമാക്കിയാൽ വിരലടയാളം ഉപയോഗിച്ച് മാത്രമേ ആപ് തുറക്കാൻ കഴിയൂ. ഐഫോണുകളിൽ, ആപ് അൺലോക്ക് ചെയ്യുന്നതിന് 'ആവശ്യമുള്ള ടച്ച് ഐഡി' അല്ലെങ്കിൽ 'ആവശ്യമുള്ള ഫേസ് ഐഡി' പ്രവർത്തനക്ഷമമാക്കാനുള്ള ഒപ്ഷനുണ്ട്. ആപ് ലോക്ക് ചെയ്യപ്പെടുന്ന സമയ പരിധിയും ഉപയോക്താക്കൾക്ക് സജ്ജീകരിക്കാം.

Latest News