മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

റിയാദ്- മലപ്പുറം സ്വദേശി സൗദി തലസ്ഥാനമായ റിയാദിലെ താമസ സ്ഥലത്തു മരിച്ചു. മലപ്പുറം വടപുറം പറക്കാശേരി വീട്ടില്‍ ജോസ് പീറ്റര്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

കഴിഞ്ഞ 10 വര്‍ഷമായി സൗദിയിലുള്ള  ജോസ് മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. ബിസിനസ് രംഗത്തുള്ള ജോസ് സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു.

പിതാവ്: പീറ്റര്‍. മാതാവ്: ലയാമ്മ. ഭാര്യ: ലീന. മക്കള്‍: അഖില്‍ ജോസ്, അനീദ ജോസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂരിനോപ്പം സാദിഖ് വടപുറം, ദക്വാന്‍ വയനാട് എന്നിവര്‍ രംഗത്തുണ്ട്.

 

Latest News