Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു

കൊച്ചി- കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. ജില്ലയില്‍ ഈ മാസം 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്. രണ്ട് പേര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
നഗരസഭ പരിധിയില്‍ ഈഡിസ്, ക്യൂലക്‌സ് കൊതുകുകള്‍ പെരുകുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൊതുക് നശീകരണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും കോര്‍പ്പറേഷന്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. നഗരസഭയിലെ കൊതുകുനിര്‍മാജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നും ആക്ഷേപമുണ്ട്.
നഗരസഭയിലെ കൊതുക് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചുവെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. നിലവില്‍ പുതിയ സ്‌ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നും വിവരാവകാശരേഖയില്‍ നഗരസഭ നല്‍കിയിട്ടുണ്ട്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകള്‍ വൃത്തിയാക്കുന്നതിന് 25,000 രൂപ വീതം അനുവദിച്ചതായും വിവരാവകാശരേഖയില്‍ പറയുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനം ഇതുവരെ നടപ്പാക്കിയിട്ടില്ല.
 

Latest News