Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് രാജ്യങ്ങളിലും തെക്കുകിഴക്കേഷ്യയിലും കോവിഡ് കൂടുന്നു

ലണ്ടന്‍-  തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. അതേസമയം ആഗോളതലത്തില്‍ മരണങ്ങളുടെ എണ്ണം 16 ശതമാനം കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ പ്രതിവാര മഹാമാരി റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച 3.3 ദശലക്ഷം പുതിയ കോവിഡ് 19 അണുബാധകള്‍ ഉണ്ടായതായി ഡബ്ലിയു.എച്ച്ഒ പറഞ്ഞു. തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും കേസുകള്‍ ഏകദേശം 45% ഉം യൂറോപ്പില്‍ 6% ഉം വര്‍ദ്ധിച്ചു. മരണങ്ങളില്‍ 4% വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്ത ഒരേയൊരു പ്രദേശം തെക്കുകിഴക്കന്‍ ഏഷ്യയാണ്, അതേസമയം മറ്റിടങ്ങളില്‍ മരണസംഖ്യ കുറഞ്ഞു.
ആഗോളതലത്തില്‍, ജനുവരിയില്‍ ഉയര്‍ന്നതിന് ശേഷം പുതിയ കോവിഡ് 19 കേസുകളുടെ എണ്ണം കുറയുകയാണ്.
ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കേസുകളില്‍ നേരിയ തോതില്‍ വര്‍ധനവുണ്ട്.

 

Latest News