മസ്ജിദില്‍ പാട്ടും നൃത്തവും, മൂന്നു പേര്‍ കസ്റ്റഡിയില്‍

കയ്‌റോ- മസ്ജിദിനുള്ളില്‍ നൃത്തം ചെയ്യുകയും പാട്ട് പാടുകയും അത് ചിത്രീകരിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേരെ ഈജിപ്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
കയ്‌റോയുടെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലൊന്നായ മാര്‍ഗ് ഏരിയയിലെ പള്ളിക്കുള്ളില്‍ ഒരു യുവാവ് ഉച്ചഭാഷിണിയുമായി ഈജിപ്തിലെ ആധുനിക ഉത്സവങ്ങളിലെ ഒരു ഗാനത്തിന് ചുവടുവെക്കുന്നതിന്റെ ചെറിയ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചു. സംഭവത്തിലെ മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

 

Latest News