Sorry, you need to enable JavaScript to visit this website.

മാലി ഭീകരാക്രമണത്തെ അപലപിച്ച് സൗദി അറേബ്യ

റിയാദ്- റിപ്പബ്ലിക് ഓഫ് മാലിയില്‍ ഉണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. നിരപരാധികളായ ഡസന്‍കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എല്ലാ രൂപത്തിലുള്ള അക്രമങ്ങളേയും സൗദി അറേബ്യ തള്ളിക്കളയുന്നു. തീവ്രവാദവും ഭീകരവാദവും ലോകത്തിന് ആവശ്യമില്ല. മാലിയില്‍ ആക്രമണത്തിനിരയായവരുടെ സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളിലായി മാലിയിലെ മോപ്തി മേഖലയില്‍ നടന്ന ആക്രമണങ്ങളില്‍ 132 പേരാണ് മരിച്ചത്. അല്‍ഖാഇദയുമായി ബന്ധമുള്ള കാതിബ മസിന ഗ്രൂപ്പാണ് ആക്രമണം നടത്തിയത്.

 

Latest News