ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു, രാജിവെക്കുമെന്ന് സൂചന

മുംബൈ- മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കളെ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി ഔദ്യോഗിക വസതി ഒഒഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഉദ്ധവ് താക്കറേയും എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറും നിര്‍ണായക കൂടിക്കാഴ്ച നടത്തി. മകളും എന്‍.സി.പി. എം.പിയുമായ സുപ്രിയ സുലെയ്‌ക്കൊപ്പമാണ് പവാര്‍ ഉദ്ധവിനെ കാണാന്‍ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിലെത്തിയത്. ഉദ്ധവ് താക്കറേ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പവാറും സുപ്രിയയും അദ്ദേഹത്തെ കാണാനെത്തിയത്. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു.

സര്‍ക്കാരിനെ രക്ഷിക്കാനുള്ള കഠിനശ്രമമമാണ് മഹാവികാസ് അഘാടി സഖ്യം നടത്തിയത്.  എന്നാല്‍ ഇത് ഫലവത്താകാനുള്ള സാധ്യത ഇല്ലെന്നാണ് അവസാനഘട്ടത്തില്‍ ലഭിക്കുന്ന സൂചന.

 

 

Latest News