കോട്ടയം - പുനലൂര്‍ സ്വദേശിനിയായ യുവതിയെ വീട്ടുവേലയ്ക്കായി വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെ കോട്ടയം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെക്ഷന്‍സ് കോടതി പത്തു വര്‍ഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വേളൂര്‍ മാണിക്കുന്നം ഭാഗത്ത് കുരിക്കാശ്ശേരില്‍ വീട്ടില്‍ കെ.കെ.ജോര്‍ജ് (72) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. അതിജീവതയെ ചതിച്ചും വഞ്ചിച്ചും സമ്മര്‍ദത്തിനടിമപ്പെടുത്തിയും സാമ്പത്തിക ചൂക്ഷണം നടത്തിയുമാണ് പ്രതി പീഡനത്തിനിരയാക്കിയതെന്ന് കോടതി കണ്ടെത്തി.
പിഴ ഈടാക്കുന്ന മുറയ്ക്ക് രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതിനും കോടതി നിര്‍ദ്ദേശിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നസക്കറിയ മാത്യുവും, തുടര്‍ന്നു ഗിരീഷ്.പി.സാരഥിയും അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. സതീഷ്. ആര്‍. നായര്‍ ഹാജരായി.