Sorry, you need to enable JavaScript to visit this website.

ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ചു

ഗാസിയാബാദ്- ദല്‍ഹിക്കടുത്ത ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ അജ്ഞാത സംഘം വീട്ടില്‍ അതിക്രമിച്ചെത്തി വെടിവച്ചു. സഹാറ സമയ് ഹിന്ദി വാര്‍ത്താ ചാനലില്‍ മാധ്യമപ്രവര്‍ത്തകനായ അനുജ് ചൗധരിയാണ് ആക്രമണത്തിനിരയായത്. വയറിനും കൈക്കും വെടിയേറ്റ അനൂജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അപടകനില തരണം ചെയ്തിട്ടുണ്ട്. ബൈക്കിലെത്തിയ ആക്രമികള്‍ വെടിവച്ച ശേഷം മുങ്ങുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രാഥമികാന്വേഷണം നടത്തിയ പോലീസ് പറഞ്ഞു. എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അനൂജിന്റെ ഭാര്യ ബിഎസ്പി കൗണ്‍സിലറാണ്.

ഞായറാഴ്ച വൈകുന്നേരം അനൂജ് വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ആയിരുന്നു ആക്രമണം. ഹെല്‍മെറ്റ് ധരിച്ചാണ് ആക്രമികള്‍ എത്തിയിരുന്നത്. പ്രതികളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമികളെ പിടികൂടാന്‍ പോലീസ് നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
 

Latest News