സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് പീഡനം; എട്ട് കോണ്‍സ്റ്റബിള്‍മാരെ പുറത്താക്കിയത് ശരിവെച്ചു

ബെംഗളൂരു- സഹപ്രവര്‍ത്തകന്റെ ഭാര്യയെ  ബ്ലാക്ക് മെയില്‍ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് എട്ട് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട നടപടി കര്‍ണാടക ഹൈക്കോടതി ശരിവച്ചു.
പ്രതികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതാണ്  പുറത്താക്കാന്‍ കാരണമായത്. ് സിഐഎസ്എഫ് അച്ചടക്ക അതോറിറ്റിയുടെ പിരിച്ചുവിടല്‍ ഉത്തരവിനെതിരെ കോണ്‍സ്റ്റബിള്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2015ലാണ് പീഡനത്തിരയായ യുവതി പരാതി നല്‍കിയിരുന്നത്. പ്രതികളിലൊരാള്‍ താനുമായി സ്ഥാപിച്ച  മുതലെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് ബലാത്സംഗം ചെയ്യുകയായിരുന്ന. പിന്നീട് മറ്റ് പ്രതികള്‍ വിവാഹേതര ബന്ധം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
സംഭവം ഗൗരവത്തിലെടുത്താണ് സിഐഎസ്എഫ് പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
അച്ചടക്കവും ധാര്‍മ്മികതയും പരമപ്രധാനമാണെന്നും പ്രതികള്‍ ചെയ്ത പ്രവൃത്തി പൊറുക്കാനാകില്ലെന്നും സിഐഎസ്എഫ് അച്ചടക്ക അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് ഡ്യൂട്ടിക്ക് പോയിരുന്ന സമയത്താണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചതെന്നും അച്ചടക്ക സമിതി വ്യക്തമാക്കി.
എല്ലാ പ്രതികളെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട അതോറിറ്റി, കുടുംബത്തെ ഉപേക്ഷിച്ച് ദൂരസ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് പോകുന്ന മറ്റ് ജീവനക്കാരെയും അരക്ഷിതരാക്കുന്നതാണ് കുറ്റാരോപിതരുടെ നടപടിയെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, എട്ട് പ്രതികളെയും ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് വിചാരണ കോടതി വെറുതെവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ക്രിമിനല്‍ കേസില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരാതിക്കാരിയുടെ മൊഴിയില്‍ സംഭവത്തില്‍ യുവതിയുടെ സമ്മതമുണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും വാദിച്ചു.
ഇതുപോലുള്ള സംഭവങ്ങള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ധാര്‍മികത തകര്‍ക്കുമെന്നും സിഐഎസ്എഫിന്റെ പിരിച്ചുവിടല്‍ ഉത്തരവ് ഉചിതമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Latest News