കണിയാമ്പറ്റ പഞ്ചായത്ത് മെംബര്‍  തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ- പഞ്ചായത്ത് മെംബറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാര്‍ഡ് മെംബര്‍ എടക്കൊമ്പം വാഴക്കണ്ടി ശശിധരനാണ്(56) മരിച്ചത്. വീടിനു സമീപം അയല്‍വാസിയുടെ തോട്ടത്തിലെ ഷെഡ്ഡില്‍ ചൊവ്വാഴ്ച രാത്രിയാണ് ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സി.പി.എം കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റിയംഗമാണ്. കമ്പളക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ശശിധരന്‍ മുമ്പ് ഹൃദ്രോഗത്തിനു ചികിത്സ നേടിയിട്ടുണ്ടെന്നു പരിസരവാസികള്‍ പറഞ്ഞു. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.
 

Latest News