പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 48 വർഷം കഠിനതടവ്; ശിക്ഷ കേട്ട് പ്രതിയുടെ ആത്മഹത്യാശ്രമം

തൃശൂർ -  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്  48 വർഷം കഠിനതടവ്.ശിക്ഷ  പ്രഖ്യാപിച്ചതിനു  പിന്നാലെ വിധി കേട്ട പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് സംഭവം.

നാട്ടിക  ചേർക്കര  സ്വദേശി ചേന്നം കാട് വീട്ടിൽ   ഗണേശനാണ് (63)  വിധി കേട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. പ്രതി കോടതിയിൽ വിഷവുമായാണ് എത്തിയത്. വിധി കേട്ടയുടനെ പ്രതി വിഷം കഴിക്കുകയായിരുന്നു. ​ഗണേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ്രയപൂർത്തിയാകാത്ത ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ 48 വർഷം കഠിനതടവിന് ശിക്ഷിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ  20 വർഷം കഠിന തടവനുഭവിച്ചാൽ മതി. 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.വലപ്പാട് പോലീസ് രജിസ്റ്റ ർ ചെയ്ത കേസിൽ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ  ) ജഡ്ജ് കെ പി പ്രദീപ് കുമാറാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.

11 വയസ്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് കുട്ടിയെ ബലാത്സംഗംചെയ്തുവെന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ടു വർഷവും ഒൻപതു മാസവും കൂടി ശിക്ഷ അനുഭവിക്കണം.വലപ്പാട് എസ്ഐ ആയിരുന്ന ഇ. ആർ. ബൈജു  രജിസ്റ്റർ ചെയ്ത കേസിൽ സിഐ ആയിരുന്ന ടി കെ ഷൈജു ആണ് കേസ് അന്വേഷണം നടത്തിയത്.

Latest News