Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം: മൂന്ന് ജവാന്മാര്‍ മരിച്ചു

ഭുവനേശ്വര്‍- ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. നൗപാഡ ജില്ലയിലാണ് മാവോയിസ്റ്റുകള്‍ ജവാന്മാര്‍ക്ക് നേരെ ആക്രമണം നടത്തിയത്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീരമൃത്യു വരിച്ചവരില്‍ രണ്ടുപേര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരായിരുന്നുവെന്നാണ് വിവരം.

ഉച്ചയ്ക്ക് 2.30 നാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. പട്ടദാന വനത്തിലുള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുതിയ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സി.ആര്‍.പി.എഫ് സേനാ വിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

 

 

Latest News