Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ 134 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി

മുംബൈ- മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശേഷിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്ത്. നിയമസഭയിൽ 134 വോട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ഗുജറാത്തിലേക്ക് മാറിയ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം 35 എം.എൽ.എമാരുണ്ടെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
തിങ്കളാഴ്ച നിയമസഭാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 134 വോട്ടുകൾ നേടിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ 11 വോട്ടുകളുടെ കുറവ് മാത്രമേ ഉള്ളൂവെന്നും പാട്ടീൽ പറഞ്ഞു.  സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ശുപാർശ ബി.ജെ.പിക്ക് ലഭിച്ചാൽ അത് ഗൗരവകരമായി പരിഗണിക്കുമെന്നും ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള പ്രശ്നത്തിന് ഉത്തരവാദി ശിവസേന നേതാവ് സഞ്ജയ് റാവത്താണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News