ഗ്യാന്‍വാപി മസ്ജദി സര്‍വേക്ക് ഉത്തരവിട്ട ജഡ്ജിക്ക് സ്ഥലംമാറ്റം

വാരാണസി- ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയുടെ വീഡിയോ സര്‍വേ നടത്താന്‍ ഉത്തരവിട്ട വാരണാസി സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകറിനെ ബറേലിയിലേക്ക് സ്ഥലം മാറ്റം.

തിങ്കളാഴ്ച വൈകുന്നേരം അലഹബാദ് ഹൈക്കോടതി സ്ഥലം മാറ്റിയ 121 സിവില്‍ ജഡ്ജിമാരില്‍ ഇദ്ദേഹവും ഉള്‍പ്പെടുന്നു. സ്ഥലംമാറ്റപ്പെട്ട ജഡ്ജിമാര്‍ ജൂലൈ നാലിനകം ചുമതലയേല്‍ക്കണം.

ദിവാകറിന്റെ സ്ഥലം മാറ്റം പതിവ് സ്ഥലംമാറ്റത്തിന്റെ ഭാഗമാണെന്നും  ഗ്യാന്‍വാപി കേസുമായി യാതൊരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കേസിന്റെ വിചാരണയ്ക്കിടെ തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ദിവാകര്‍ അവകാശപ്പെട്ടിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

 

Latest News