പട്‌ന- ആയുധങ്ങള്‍ കണ്ടെടുത്ത കേസില്‍ മൊകാമ മണ്ഡലത്തില്‍നിന്നുള്ള രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) എംഎല്‍എ അനന്ത് സിംഗിന് പത്ത് വര്‍ഷം തടവ്. 2019 ല്‍ ആയുധം പിടികൂടിയ കേസിലാണ് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ കോടതി ശിക്ഷ വിധിച്ചത്. എകെ 47 തോക്കും വെടിക്കോപ്പുകളും ഗ്രനേഡുകളും വീട്ടില്‍നിന്ന് കണ്ടെടുത്ത കേസിലാണ് സിംഗിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2019 ഓഗസ്റ്റില്‍ നടത്തിയ റെയ്ഡിലാണ് എംഎല്‍എയുടെ വസതിയില്‍ നിന്ന് ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തത്.