ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി പത്തുമാസമായ കുഞ്ഞു മരിച്ചു

പൂക്കോട്ടുംപാടം- ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി പത്തു മാസം പ്രായമായ കുഞ്ഞുമരിച്ചു. കൂറ്റമ്പാറ ചെറായി വള്ളിക്കാടന്‍ ഫൈസല്‍ ബാബുവിന്റെ മകള്‍ ഫാത്തിമാ ഫര്‍സിനയാണ് മരിച്ചത്. വൈകുന്നേരം കുട്ടികള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. വീട്ടുകാര്‍ ഉടനെ കുറ്റമ്പാറയിലെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെത്തുടര്‍ന്നു നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍  രക്ഷിക്കാനായില്ല.   മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

 

Latest News