അഗ്‌നിപഥ്: സേനാമേധാവിമാര്‍ നാളെ മോഡിയെ കാണും

ന്യൂദല്‍ഹി- അഗ്‌നിപഥ് വിഷയം ചര്‍ച്ച ചെയ്യാന്‍ കര, നാവിക, വ്യോമസേനാ മേധാവിമാര്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. അഗ്‌നിപഥ് പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍, ആശങ്കകള്‍, മാറ്റങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ സംസാരവിഷയമാവും.

അഗ്‌നിപഥ് പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം 46,000 പേര്‍ക്കും തുടര്‍ന്നുള്ള നാലഞ്ചുവര്‍ഷം 50,000-60,000 പേര്‍ക്കുമായിരിക്കും നിയമനം. പിന്നീട് ഇത് 90,000-1.25 ലക്ഷമായി വര്‍ധിപ്പിക്കും. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതു വഴി ഭാവിയില്‍ സേനകളുടെ അംഗബലം കുറയും. നിലവില്‍ 14 ലക്ഷമാണു കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം. ഇത് ഘട്ടംഘട്ടമായി കുറയ്ക്കുകയാണു ലക്ഷ്യം. ഇക്കാര്യം ചര്‍ച്ചയില്‍ പ്രധാന വിഷയമായി പരിഗണിക്കും.

 

Latest News